അധികാരം വിടുന്നതിനു മുമ്പുള്ള ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഗ്ദാനപ്പെരുമഴ !!!


നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്കണ്ട് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ അവസാന ബജറ്റ് പ്രസംഗത്തില് വന്കിട വ്യവസായികള്ക്ക് വന്നേട്ടം. എന്നാല്, പാവങ്ങളെ തൊട്ടുതലോടീട്ടുമുണ്ട്. കഴിഞ്ഞകാല ബജറ്റുകളില് നികുതികള് കുത്തനെ കൂട്ടിയ ധനമന്ത്രി, തന്റെ ഒടുവിലത്തെ ബജറ്റില് നികുതി നിര്ദേശങ്ങള് ഒഴിവാക്കാന് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്തിയ വ്യാപാരികളെ പ്രീണിപ്പിക്കാന് അവര്ക്കായി ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കോടികളുടെ വിറ്റുവരവുള്ള സിനിമ വ്യവസായത്തെ നികുതി ബാധ്യതയില് നിന്ന് ഒഴിവാക്കി. ഹൗസ് ബോട്ടുടമകള്, അബ്കാരികള്, സ്വര്ണവ്യാപാരികള്, നികുതി വെട്ടിപ്പുകാര്, പ്ലൈവുഡ് വ്യവസായികള് എന്നിവര്ക്കും നികുതി ഇളവുകള് നല്കിയത് തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. മതവിശ്വാസികളെ തള്ളിപ്പറഞ്ഞിരുന്ന എല്.ഡി.എഫിനെ വിശ്വാസികളുമായി അടുപ്പിക്കുന്നതിന് ആരാധനാലയങ്ങളുടെ കോമ്പൗണ്ടിനകത്ത് വില്ക്കുന്ന പൂജാ ദ്രവ്യങ്ങളെ നികുതിയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്കിട കേബിള് ടി.വി ഓപ്പറേറ്റര്മാര്ക്ക് ചുമത്തിയിരുന്ന ആഡംബരനികുതി പിന്വലിച്ചതായും ബജറ്റ് പ്രസംഗത്തില് ധനമന്ത്രി വ്യക്തമാക്കി.

38,546.89 കോടി രൂപ റവന്യൂ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില് 44,566.33 കോടി രൂപയാണ് റവന്യൂ ചെലവ്. 2910.13 കോടിയാണ് മൂലധന ചെലവ് പ്രതീക്ഷിക്കുന്നത്. 6019.44 കോടി രൂപ റവന്യൂ കമ്മി. അതായത് 1.97 ശതമാനം. മുന്വര്ഷം ഇത് 1.48 ശതമാനമായിരുന്നു. ഈ വര്ധന താല്ക്കാലികമാണെന്നും മിച്ച ബജറ്റ് അവതരിപ്പിക്കാന് കഴിയണമെങ്കില് ശമ്പളപരിഷ്കരണം വേണ്ടെന്ന് വെക്കുകയും തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള ഗ്രാന്റ് കുറക്കുകയുമാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. വോട്ടര്മാരെ സ്വാധീനിക്കുന്നതിനുള്ള ചെലവുകള് വഹിക്കാനുള്ള തുക എങ്ങനെ സമാഹരിക്കുമെന്ന് ബജറ്റില് വ്യക്തമല്ല. അധികാരമൊഴിയാന് രണ്ട് മാസം മാത്രം ശേഷിക്കെ ഈ ബജറ്റിലെ ഒരൊറ്റ പ്രഖ്യാപനവും നടപ്പാക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റിലെ അധികബാധ്യത ചുമക്കേണ്ടിവരുന്നത് അടുത്ത സര്ക്കാറാകും.

ചുരുക്കത്തില് എല്.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി തോമസ് ഐസക്കിന്റെ അവസാന ബജറ്റ് പ്രസംഗം. വിഭവ സമാഹരണത്തില് ആഡംബര നികുതിയെ ഒഴിവാക്കിയതുമൂലം സംസ്ഥാനത്തിന് കനത്ത നഷ്ടമാണുണ്ടാകുക. ഈ നഷ്ടവും ബജറ്റ് നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് വേണ്ട ഫണ്ടും കണക്കാക്കുമ്പോള് സംസ്ഥാനത്തിന്റെ പൊതുകടത്തില് വന് വര്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്.

78,329 കോടിയാണ് നിലവിലെ കടം. കര്ഷകര്ക്കും പ്രവാസികള്ക്കും ന്യൂനപക്ഷങ്ങള്ക്കും ബജറ്റില് കാര്യമായ പദ്ധതികളില്ല. ഇതുവരെ നടപ്പാക്കാത്ത പാലോളി കമ്മിറ്റിയുടെ നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് 14 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നെല്ലിന്റെ സംഭരണ വില 13 രൂപയില് നിന്ന് 14 രൂപയായി ഉയര്ത്തിയതൊഴിച്ചാല് കാര്ഷികോല്പാദനത്തിനുതകുന്ന കാര്യമായ പദ്ധതികളോ നിര്ദേശങ്ങളോ ബജറ്റിലില്ല. വൈദ്യുതി ഉപഭോക്താക്കളുടെ മീറ്റര് വാടക ഒഴിവാക്കിയിട്ടുണ്ട്. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങള്ക്ക് നാല് ശതമാനം നികുതി ഏര്പ്പെടുത്തിയത് വിലവര്ധനക്ക് കാരണമാകും.
(Chandrika - 11/02/2011)

10 comments:

Prinsad പറഞ്ഞു...

ഫേസ്ബുക്ക് പുലിക്ക് ബൂലോകത്തേക്ക് ഹാര്‍ദ്രവമായ സ്വാഗതം...

നാമൂസ് പറഞ്ഞു...

ഞാനൊന് കുളിര് കോരട്ടെ..!!
അടുത്തു വരുന്ന സര്‍ക്കാര്‍ ഒരു കുട നലകാമെന്നു ഏറ്റിട്ടുണ്ട്. ഒരു കാലന്‍ കുട...!!

Noushad Vadakkel പറഞ്ഞു...

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ ......എഴുതുവാന്‍ ഏറെയുണ്ട് അതെ കുറിച്ച് ..എന്നാല്‍ അത് നീണ്ടു പോകും ..ഇനി അതൊക്കെ ജന സമക്ഷം സമര്‍പ്പിക്കുവാന്‍ പോകുകയാണല്ലോ ..അതോര്‍ക്കുമ്പോ ഇടതു പാളയത്തില്‍ മുട്ടിടിക്കുന്നു ..അത് കൊണ്ടാണല്ലോ ഭരണ നേട്ടങ്ങള്‍ വിളമ്പാതെ ചെപ്പടി വേലകള്‍ കൊണ്ട് ഓട്ട അടക്കുവാന്‍ നോക്കുന്നത് ..സമദ് സാഹിബ് ബ്ലോഗ്‌ ലോകത്ത് സജീവമാകുന്നു എന്നറിഞ്ഞതില്‍ വളരെ നന്ദി ..താങ്കള്‍ക്ക് പറയാനാകും കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളെ കുറിച്ച് എന്നത് കൊണ്ട് ആകാംക്ഷയോടെ കാതിരിക്ക്കുന്നു

sahir E ( azad dalit) പറഞ്ഞു...

ബ്ലോഗ്‌ ലോകത്തേക്ക് ..സോഗതം ...

Unknown പറഞ്ഞു...

മായം എല്ലാം മായം

Samad Karadan പറഞ്ഞു...

നന്ദി.....

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

സമദ്‌ ഭായ്.. ബ്ലോഗിന്‌ എല്ലാ ആശംസകളും...

ഐക്കരപ്പടിയന്‍ പറഞ്ഞു...

സമദ്‌ സാഹിബിന്റെ് ഈ ഉയര്ത്തെ്ഴുന്നെല്പി നു ആശംസകള്‍..നിര്ത്താതെ എഴുതുക....!

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

സമദ്‌ക, നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇടതു കണ്ണിലൂടെ നോക്കിയാല്‍ കുറച്ചൊക്കെ ശരി; വലതിലൂടെ നോക്കിയാല്‍ ശരിയോ ശരി ... (ഇടതനും വലതനും അല്ലാത്ത നടുതന്‍)നടുകണ്ണിലൂടെ നോക്കിയാല്‍ ഇങ്ങനെയൊക്കെ തന്നെയല്ലേ അതിന്റെ ഒരു രീതി എന്ന്നു തോന്നി പോവുകയാ... പ്രജകളുടെ ക്ഷേമതിന്നു ഇടതനും വലതനും ആത്മാര്‍ഥമായി വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ നമ്മളൊന്നും പ്രവാസികളായി ഇത് വരേയ്ക്കും ഇവിടെ കഴിയേണ്ടി വരില്ലായിരുന്നു.എന്നാലും പറയട്ടെ... ഇടതു സര്‍കാരിന്റെ ഈ ബജറ്റ് തിരഞ്ഞെടുപ്പില്‍ ജയിക്കില്ലാ എന്നാ ഭീതിയില്‍ നിന്നാണെന്ന് വേണമെങ്കില്‍ പറയാം.

യുവ ശബ്ദം പറഞ്ഞു...

അടുത്തത് യുഡിഎഫ് സര്‍ക്കാരാണെന്നുറപ്പിച്ചോ ? http://berlytharangal.com/?p=6521

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ