എസ്.എ. പുതിയ വളപ്പിലും കൂട്ടരും ലീഗ് വിരോധം കാണിക്കാന്‍ സേട്ട് സാഹിബിന്റെ പേര്‍ ദുരുപയോഗം ചെയ്യുന്നു - സൗദി ഐ.എം.സി.സി.


ഇടതു മുന്നണിയില് നിന്നും വിശിഷ്യാ സി.പി.എമ്മില് നിന്നും കിട്ടിയ തിക്താനുഭവവും അവഗണയും ആണ് ഇടതു മുന്നണിയുമായി നില നിന്നിരുന്ന ബന്ധം ഉപേക്ഷിക്കാന് ഐ.എന്.എല്. തീരുമാനിച്ചതെന്ന് ഐ.എം.സി.സി. ഭാരവാഹികള് ജിദ്ദയില് വാര്ത്ത സമ്മേളനത്തില് പറഞ്ഞു. സേട്ട് സാഹിബ് ജീവിച്ചിരുന്നെങ്കിലും ഇത്തരം ഒരു തീരുമാനമേ എടുക്കുമായിരുന്നു എന്നും അവര് പറഞ്ഞു.

സേട്ട് സാഹിബിന്റെ സഹോദരന് അഖിലേന്ത്യ പ്രസിഡന്റ് ആയ സംഘടനയില് സേട്ടിന്റെ മക്കള് എല്ലാവരും പി.എം.എ. സലാം ജനറല് സെക്രട്ടറി ആയ ഐ.എന്.എല്ലില് ആണുള്ളത്.

സേട്ട് സാഹിബ് ജീവിച്ചിരിക്കുമ്പോള് തന്നെ 1998, 1999 ലോകസഭ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഐ.എന്.എല്. പിന്തുണച്ചത് യു.ഡി.എഫിനെ ആയിരുന്നു എന്നും അവര് ചൂണ്ടിക്കാട്ടി. സജീവമായി പാര്ട്ടിയില് ഇല്ലാത്തവരും സ്ഥിരമായി ലീഗിനെ എതിര്ത്ത് കൊണ്ട് വരുന്നവരുമാണ് മറു ഭാഗത്ത് ഉള്ളതെന്നും അവര് കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ തങ്ങളെ കയ്യൊഴിയുന്നു എന്ന യാഥാര്‍ത്ഥ്യം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു ഫലത്തോടെ തിരിച്ചറിഞ്ഞ സി.പി.എം. നേതൃത്വം മുസ്ലിം ന്യൂനപക്ഷങ്ങളുടെ പേരില്‍ പുതിയ പാര്‍ട്ടി തന്നെ രൂപീകരിച്ചും ന്യൂനപക്ഷങ്ങളുടെ സംഘടിത ശക്തി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

സൗദി ഐ.എം.സി.സി. ജനറല് കണ്വീനര് എസ്.എ. മജീദ് കരുനാഗപ്പള്ളി (റിയാദ്), ജിദ്ദ ഐ.എം.സി.സി. പ്രസിഡന്റ് പി.എം.എ. ജലീല് എന്നിവരും ജിദ്ദ കമ്മിറ്റിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് ഷറഫിയ സഹാറ ഹോട്ടലില് നടന്ന പത്ര സമ്മേളനത്തില് പങ്കെടുത്തു.

വിവിധ കോടതികളില് കയറി ഇറങ്ങിയിട്ടും സുപ്രീം കോടതി വരെ പോയിട്ടും ഐസ് ക്രീം കേസ്സില് പ്രതിപ്പട്ടികയില് ചേര്ക്കാന് കഴിയാത്ത കേസ് ഇപ്പോള് വീണ്ടും കുഞ്ഞാലികുട്ടിക്കെതിരെ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക് ഷ്യത്തോടെയാണെന്നും പ്രസിഡന്റ് പി.എം.എ. ജലീല് പറഞ്ഞു.

സി.പി.എമ്മിന് വിടുപണി ചെയ്തുകൊണ്ട് തങ്ങളുടെ ജന്മസിദ്ധമായ ലീഗ് വിരോധ രാഷ്ട്രീയം നടപ്പിലാക്കാന് മഹാനായ ഇബ്രാഹിം സുലൈമാന് സേട്ട് സാഹിബിന്റെ പേര് ദുരുപയോഗം ചെയ്യുന്നവര് ഇനിയെങ്കിലും അത് അവസാനിപ്പിക്കണം എന്നും അവര് ആവശ്യപ്പെട്ടു.

മീഡിയയെ പ്രതിനിധീകരിച്ച് ചെയര്മാന് അബ്ദുറഹിമാന് വണ്ടൂര് (കൈരളി, ദേശാഭിമാനി), കണ്വീനര് ജാഫറലി പാലക്കോട് (ജയ് ഹിന്ദ് ടി.വി., മനോരമ ഓണ് ലൈന്), ജലീല് കണ്ണമംഗലം, എ.കെ. ജിഹാദ് (ഏഷ്യാനെറ്റ്), ഉസ്മാന് ഇരുമ്പുഴി (അമൃത ടി.വി.), ഇബ്രാഹിം ശംനാട് (ഗള്ഫ് മാധ്യമം), ശെരീഫ് കുറ്റൂര് (തേജസ്), സമദ് കാരാടന്, മജീദ് പുകയൂര് (മിഡില് ഈസ്റ്റ് ചന്ദ്രിക) എന്നിവര് പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ