രണ്ട് ദിവസം മുമ്പ് വൈകീട്ട് അഞ്ചു മണിക്ക് ശേഷം ഓഫീസില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ കാറിന് സമീപം മുറൂറിന്റെ (ട്രാഫിക് പോലീസ്) കാര്‍ കണ്ടു. ഞാന്‍ കാറില്‍ കയറാന്‍ നില്ക്കുമ്പോള് പോലീസുകാരന് ഹോണ്‍ അടിച്ച ശേഷം മാടി വിളിച്ചു. ഞങ്ങളുടെ കമ്പനിയുടെ നേരെ മുന്നില്‍ പാര്‍ക്കിംഗ് ലോട്ടില്‍ തന്നെയാണ് കാര്‍ നിര്‍ത്തിയിരുന്നത്. എങ്കിലും ചെറിയ ഒരു ആശങ്ക എന്തിനായിരിക്കും അദ്ദേഹം വിളിച്ചതെന്ന്.
കാറിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ യുവാവായ പോലീസുകാരന് ചോദിച്ചു ഇന്ന് അറബി തിയതി എത്രയാണെന്ന്. എട്ടാണോ ഒമ്പതാണോ എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചു. മുമ്പ് അറബി മാസത്തില്‍ ശമ്പള മായിരുന്ന കാലം തിയതി ശരിക്ക് അറിയാമായിരുന്നു. 'ചന്ദ്രിക' പത്രം കാറിലുണ്ട്. അപ്പോഴാണ് കയ്യില്‍ 'മലയാളം ന്യൂസ്' പത്രം ഉള്ളത് ഓര്‍ത്തത്. അതില്‍ നോക്കി തിയതി പറഞ്ഞു കൊടുത്തു. ചിരിച്ചു കൊണ്ട് അദ്ദേഹം 'ശുക്രന്' (നന്ദി) പറഞ്ഞതോടെ ഞാന്‍ പോകാന്‍ നില്ക്കുമ്പോള് അതാ വരുന്നു മറ്റൊരു ചോദ്യം: എത്രാമത്തെ അറബി മാസം ആണെന്ന്. ഞാന്‍ പറഞ്ഞു മൂന്നാമത്തെ മാസം; അതായത് റബീഉല്‍ അവ്വല്‍ മാസമാണെന്ന്. കൂടെ അറബി വര്‍ഷവും (1433) പറഞ്ഞു കൊടുത്തു.
അതോടെ രണ്ട് മൂന്ന് നന്ദികള് ഒന്നിച്ചു കിട്ടി (നമ്മള് മലയാളികള്‍ പറയാന്‍ ശങ്കിക്കുന്ന ഒന്നാണ് ഈ 'നന്ദി' വാക്ക്. എന്നാല്‍ അറബികള്‍ പൊതുവേ അത് നല്കുന്നതില് മഹാമനസ്കരാണ്).
കാറിലേക്ക് നോക്കിയപ്പോഴാണ് അദ്ദേഹം പിഴ ചുമത്തുന്ന ഫോറത്തില്‍ തിയതി എഴുതുന്നത് കണ്ടത്. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെ ആയതോടെ ഞാന്‍ ചോദിച്ചു: എന്റെ വണ്ടിയുടെ നമ്പര്‍ ആണോ എഴുതുന്നതെന്ന്. അദ്ദേഹം അപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ലാ ലാ ലാ" (അല്ല ..........).
പരിചയമുള്ള ചില അറബി സുഹൃത്തുക്കള്‍ ഇടക്കിടെ അറബി മാസവും തിയതിയും ചോദിക്കുന്നത് സാധാരണയാണെങ്കിലും ഒരു പോലീസുകാരന് ചോദിക്കുന്നത് ആദ്യാനുഭവമാണ്. അതാണ് ഇവിടെ പങ്ക് വെച്ചത്.
11 comments:
ശരിയാണ് സമദ്ക്കാ...ഇവിടെ എത്ര ചെറിയ കാര്യത്തിനും അവര്‍ ശുക്രന് പറയും..
നമ്മള് മലയാളികള്‍ക്ക് നന്ദി പറയാന്‍ ഭയങ്കര മടിയാണ്...അത് പറഞ്ഞാല്‍ എന്തോ സാധനം താഴെ വീണു പോവുമോ എന്നൊരു ഉള്‍ഭയമുള്ള പോലെയാണ്..
ബ്ലോഗ്ഗിനെ കൂടുതല്‍ സജീവമാക്കുമല്ലോ.
ആശംസകളോടെ...
അതെ , ഇത്തരം ചെറിയ ഉപചാരങ്ങള്ക്ക്പോലും അറബികളുടെ ഇടയില്‍ പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ.. നമ്മള്.... ...................
അറബ് രാജ്യങ്ങളില്‍ ശുക്രന് പോലെ തന്നെ എല്ലാവരുടെയും നാവില്‍ എളുപ്പത്തില്‍ വരുന്ന ഒന്നാണ് അസ്സലാമു അലൈക്കും എന്നതും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന അമുസ്ലിംകള് നാട്ടിലെത്തിയാല്‍ പോലും അറിയാതെ എല്ലാവരോടും സലാം ചൊല്ലിപ്പോകാറുണ്ട് ..ആശംസകള്‍ സമദ് ജീ
"ശുക്രന്" സമദ്ജി............. ( വല്ലപ്പോഴും ഒരു പോസ്റ്റ് ഇടണം .. എന്നാല്‍ ഇനിയും തരാം !)
ശുകര്‍ പറയാനുള്ള നമ്മുടെ മടി സത്യം തന്നെ..ശുകര്‍ ചെയ്യാനും നമ്മള് മടിക്കുന്നവരാണ് .സൌടികള് എന്ത് പ്രശനമുണ്ടങ്കിലും വിശേഷം ചോദിച്ചാല്‍ അല്ഹമ്ദുലില്ലഹ് പറഞ്ഞിട്ടെ മറ്റു വിശേഷങ്ങളിലീക്ക് കടക്കൂ.നമ്മളോ?വിശേഷം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി പലതാണ്..എന്ത്,അങ്ങനെപോണ്,ഒന്നും പറയണ്ട,...പലതും നമ്മള് ഇവരില്‍ നിന്നും പഠിക്കാനുണ്ട്..യെപോഴും കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന നമ്മള് ഇത്തരം മാതൃകകള്‍ കണ്ടു പഠിക്കുക തന്നെ വേണം.
shukran samadkka
"ശുക്രന്"
JAZAKALLAH KHAIR..
മലയാളികള്‍ വിശാലമനസ്കരാണ് എന്നൊക്കെ പറയും,,
തേങ്ങാ കൊല ! ഒരു നന്ദി പോലും പറയാത്ത മലയാളികള്‍...
മഷ്കൂര്‍
ഒരു പാട് നന്ദി സമദ്ക്കാ
ഒരു പാട് നന്ദി സമദ്ക്കാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ