സര്‍ക്കാര്‍ ഖജനാവ് ഇടതു മന്ത്രിമാരുടെ കുടുംബ സ്വത്തോ???


വി.എസ്. സര്ക്കാറിലെ ഏക വനിതാ മന്ത്രി മരുമകളെ സ്വന്തം അസി. സെക്രട്ടറി ആക്കി അടുക്കളയില്‍ പണി നല്‍കിയത് വാര്‍ത്ത യായതിനു പിനാലെ ഈ സര്കാരിലെ തന്നെ ഒരു മലബാര്‍ മന്ത്രിയുടെ ഭാര്യ സ്ഥാപനത്തില്‍ എത്താതെ സര്‍ക്കാര്‍ ജോലി വിനോദമാക്കുകയും വീട്ടിലിരുന്നു വേതനം പറ്റുകയും ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നു. ഈ മന്ത്രി ഭാര്യ തന്നെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഉള്ളത്.

ഭര്‍ത്താവ് മന്ത്രിയായത്തോടെ ഇവര്‍ ഓഫീസിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കി. പിന്നെ അതും വേണ്ടെന്നു വെച്ച്. കഴിഞ്ഞ നലെമുക്കാള്‍ വര്‍ഷമായി ഇവരെ കസേരയില്‍ കണ്ടിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മന്ത്രി പത്നിക്ക്‌ ശമ്പളമായ 18,000 രൂപ മുടങ്ങാതെ വീട്ടിലെത്തിക്കുന്നുണ്ട്. പിന്നെ എന്തിനാ ഓഫീസില്‍ പോകുന്നത്? ഇവരുടെ സഹോദരിയും അനര്‍ഹമായ ആനുകൂല്യം കൈപറ്റുന്നുന്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ വിശദമായി ഇതോടൊപ്പമുള്ള വാര്‍ത്തയില്‍ പറയുന്നു.

ഇതു ഒരു ഉദാഹരണം മാത്രം. ഇനി ആലോചിക്കൂ പൊതുഖജനാവ്‌ ദൂര്‍ത്തടിക്കുന്ന ഇടതു മുന്നണിയെ വീണ്ടും അതികാരത്തിലേറ്റണമോ എന്ന്.

2 comments:

ഐക്കരപ്പടിയന്‍ പറഞ്ഞു...

ആദര്ശം ഒക്കെ പ്രസംഗിക്കാന്‍ കൊള്ളാം... പ്രയോഗിക്കാന്‍ കൊള്ളില്ല..അഞ്ചു വര്ഷം കഴിഞ്ഞാല്‍ ഇതൊന്നും കിട്ടില്ലല്ലോ...ഹാ ഹാ ഹാ...

ashraf meleveetil പറഞ്ഞു...

മക്കളും മരുമക്കളും ഭാര്യയുമൊക്കെയായി സര്‍ക്കാര്‍ കാര്യങ്ങള്‍ ഒരു
മുട്ടത്തുവര്‍ക്കി നോവല്‍ പോലെ...!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ