കമ്മ്യൂണിസം കാലഹരണപ്പെട്ടത് - ഖുര്‍ആനിലേക്ക് മടങ്ങുക.

കമ്മ്യൂണിസം തന്നെ ഒരു മതം എന്നു പറയാറുണ്ട്‌. കാരണം ബുദ്ദമാതത്തെപ്പൂലെ കമ്മ്യൂണിസവും മനസ്സിനെയും മാറ്ററിനെയും ദൈവത്തെയും പ്രകൃതിയെയും സംബന്ധിക്കുന്ന സമാനമായ നിരീശ്വര നിര്‍മ്മിത കാഴ്ചപ്പാടുള്ളവയാണ്.

കമ്മ്യൂണിസം മുന്നോട്ട്‌ വയ്ക്കുന്ന ഭൌതികവാദം പോലെ തന്നെ വൈരുദ്ധ്യമേറിയതാണു ചരിത്രത്തിലുടനീളം അതെടുത്തണിയുന്ന നിലപാടുകളും..

ഒരു സ്റ്റേറ്റായി കമ്മ്യൂണിസം രൂപപ്പെട്ട സോവിയറ്റ്‌ കാലയളവില്‍ ചര്‍ച്ചിന്റെ കൊളോണിയല്‍-സാമ്രാജ്വത്ത ക്രിസ്തുമത മോഹങ്ങള്‍ സാധാരണക്കാരുടെമേല്‍ ആഘോഷിച്ച്‌ തിമിര്‍ത്തതുപോലെ കമ്മ്യൂണിസവും ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത്‌ മതത്തിന്റെ മേല്‍ ചെങ്കോല്‍ പ്രഹരിച്ച്‌ കൊണ്ടായിരുന്നു പകരം മടക്കിക്കൊടുത്തതു.

1922 ഒരു മാര്‍ച്ച്മാസത്തിലെ ക്ഷാമകാലത്ത്‌ ചര്‍ച്ചിന്റെ എല്ലാ സ്താവരജംഗമ ആസ്തികളും സര്‍ക്കാരിലേക്ക്‌, 'പൊതു' ആവശ്യങ്ങള്‍ക്കായി കണ്ടുകെട്ടപ്പെട്ടു. പോള്‍പ്പോട്ടിന്റെ അരാജകത്ത കിരാതഭരണത്തില്‍ മതത്തെ കമ്മ്യൂണിസം ചവച്ച്‌ തുപ്പി. കംബോഡിയയിലെ 48% ക്രിസ്ത്യാനികള്‍ അങ്ങിനെ കഥാവശേഷരായി..

പക്ഷേ ക്രിസ്തുമതം സ്വയം വേര്‍പെടുത്തിയ സാമ്രാജ്വത്ത കാപിറ്റലിസമെന്ന അസ്ഥിത്വം വച്ച്‌ കമ്മ്യൂണിസത്തെ നേരിട്ടു. വാസ്തവത്തില്‍ ക്രിസ്തുമതത്തിന്റെ പരമ്പരാഗതമായ ചൂഷണ മുഖമാണു അമേരിക്ക നേതൃത്വം നല്‍കിയ സാമ്രാജ്വത്ത മുതലാളിത്തം.

കൊളംബസ്‌ മുതല്‍ ഈസ്റ്റിന്ത്യാ കമ്പനി വരെയുള്ള കൊളോണിയല്‍-സാമ്രാജ്വത്ത അധീശവെറികളെ തുറന്ന്‌ വിട്ടതു ചര്‍ച്ചിന്റെ ഒത്താശയോടെയായിരുന്നു..

മാറിയ സാഹചര്യത്തില്‍, ഒരു ചെകിടത്ത്‌ കിട്ടുന്ന അടിക്ക്‌ മറുചെകിടും കാണിക്കണമെന്ന മൃദു മതത്തിന്റെ ലേബലിനു പോറലേല്‍ക്കാതിരിക്കാന്‍, തിരിച്ചടിക്കുന്ന മതമെന്ന ഭാരം പേറാതിരിക്കാന്‍, രൂപപ്പെടുത്തപ്പെട്ട പ്രതിസിദ്ധാന്തമാണു ഇമ്പീരിയല്‍ കാപിറ്റലിസം. ക്രിസ്തുമതം തന്നെയായിരുന്നു അതു നയിച്ചിരുന്നതും..

കാറല്‍ മാര്‍ക്സ്‌ ജീവിച്ചിരുന്ന ഭൌതിക സാഹചര്യത്തില്‍ പ്രത്വേകിച്ച്‌ ചര്‍ച്ചിന്റെ അധീശമതത്തില്‍ നിന്നും ആശാവഹമായ എന്തെങ്കിലും ഉണ്ടാവാതിരുന്നതിനാലാവണം മതത്തെ അനുഭാവപൂര്‍വ്വം വിവക്ഷിക്കാന്‍ പാകത്തില്‍ അദ്ധേഹത്തിനു എന്തെങ്കിലും ലഭിക്കാതെപോയതു.. മത്തെക്കുറിച്ച്‌ അദ്ധേഹം പറയുന്നതു :

"മതത്തിന്റെ കെടുതികള്‍ യഥാര്‍ഥമാണെങ്കിലും യഥാര്‍ത്ഥ കെടുതികളെ അതു പ്രതിരോധിക്കുന്നതായി അനുഭവപ്പെടുന്നു.. അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പായും ഹൃദയമില്ലാലോകത്ത്‌ ഹൃദയസ്ഥാനമായും മതം വര്‍ത്തിക്കുന്നതായും അനുഭപ്പെടുന്നു.. മതം മനുഷ്യനെ മയക്കുന്ന കറുപ്പുമാണു".

ഈ തത്വത്തില്‍ നിന്നുകൊണ്ട്‌ ചരിത്രകാരന്‍മാരും തത്വജ്ഞാനികളും ഭിന്നിക്കുകയാണു ചെയ്തുപോന്നിട്ടുള്ളതു..

യഥാര്‍ത്ഥത്തില്‍ കാറല്‍ മാര്‍ക്സ്‌ മതത്തെ താലോലിക്കുകയായിരുന്നോ തള്ളിപ്പറയുകയായിരുന്നോ എന്ന് സംശയം ജനിപ്പിക്കുമാറായിരുന്നു മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനവും സമീപനവും. പക്ഷേ ലെനിനും സ്റ്റാലിനും തികച്ഛും നിരീശ്വരമായ വ്യാഖ്യാനങ്ങളാണു മാര്‍ക്സിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ നല്‍കിയതു. 'സോഷ്യലിസം ആന്‍ഡ്‌ റിലീജിയന്‍' എന്ന പ്രബന്ധത്തില്‍ ലെനിന്‍ പറയുന്നതു :

"നിരീശ്വരത്വം മാര്‍ക്സിസത്തിന്റെ തികഞ്ഞ പ്രകൃതീ ഭാവമാണു. അതുതന്നെയാണു സയന്റിഫിക് സോഷ്യലിസത്തിന്റെ സത്തയും"

കമ്മ്യൂണിസം ഒരു സ്റ്റേറ്റായി രൂപപ്പെട്ടതോടെ റഷ്യയിലെ മൂന്നില്‍ രണ്ട്‌ മനുഷ്യരും മതത്തിന്റെ, ചര്‍ച്ചിന്റെ കെടുതികളില്‍ നിന്ന്‌ മോചനം നേടി.. 1991-ല്‍ കമ്മ്യൂണിസം തകരുന്നത്‌ വരെ മതത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക രേഖയും പിന്നെ ലഭ്യമായതുമില്ല. പക്ഷേ മതത്തിന്റെ ഒരു അന്തര്‍ധാര അവിടെ ശക്തമായി ഉണ്ടായിരുന്നു എന്ന്‌ വേണം കരുതാന്‍. കാരണം സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നയുടനെ വേര്‍പെട്ട്പോയ രാജ്യങ്ങളെല്ലാം മതാടിസ്ഥാനത്തിലുള്ളതായിരുന്നു.

ലോകാടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പരാജയം എത്രശ്രമിച്ചിട്ടും അവര്‍ക്ക്‌ മതത്തെ നിര്‍മാര്‍ജനം ചെയ്യാനായില്ല എന്നതാണ്. 'മനുഷ്യനെ മയക്കുന്ന കറുപ്പ്' അവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം മാനവിക സമൂഹം ഹൃദയങ്ങളിലേറ്റുന്ന കാഴ്ചയാണ് എവിടെയും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

ഖുര്‍ആന്‍ (7:172) ഈ സൂക്തത്തിലെ ആശയം വ്യക്തമാക്കുന്നതു പോലെ "എല്ലാ മനുഷ്യരിലും ദൈവത്തെക്കുറിച്ചുള്ള അസ്തിത്വ ബോധം അന്തര്‍ലീനമായിരിക്കുന്നു.."

അതുകൊണ്ടാണു മഹാഭൂരിപക്ഷ ജനങ്ങളും ഒരു മതം അല്ലെങ്കില്‍ മറ്റൊരുമതത്തില്‍ ദൈവത്തെ അന്വേഷിക്കുന്നതു.. വൈരുധ്യ-ഭൌതികാസ്തിത്വത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസത്തിനു അതു മനസ്സിലാവാതെ പോയതു സ്വാഭാവികം മാത്രം..

പക്ഷേ 1940 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസം ഇസ്ലാമുമായി ചില കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു, കൊളോണിയലിസത്തിനെതിരെ. 1979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇസ്ലാമിസ്റ്റുകളോടൊപ്പം കൈകോര്‍ത്തു..

1978-ല്‍ ചൈന ഭരണഘടനാപരമായി മതങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കി, ചില നിബന്ധനകളോടെ. 1990 കളില്‍ തകര്‍ക്കപ്പെട്ട ബുദ്ധിസ്റ്റ്‌ താവോയിസ്റ്റ്‌ ആരാധനാലയങ്ങള്‍ ധാരാളമായി അവിടെ പുനര്‍നിര്‍മ്മിക്കപ്പെട്ടു..

സ്വയം തെറ്റ്‌ തിരുത്തല്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്താനത്തിന്റെ ഒരു പൊതു സ്വഭാവമാണു. മനുഷ്യനിര്‍മ്മിതമായ സിദ്ധാന്തങ്ങള്‍ക്ക്‌ ഉണ്ടായിരിക്കേണ്ട ഗുണം. കമ്മ്യൂണിസത്തിന്റെ അതിജീവനകലകൂടിയാണതു.!

അതുകൊണ്ടാണു സഖാവ് പിണറായി ഇങ്ങനെ പറയുന്നതു:
"സി.പി.ഐ(എം) ഒരിക്കലും മതങ്ങളെ നിരാകരിച്ചിട്ടില്ല.. സൊസൈറ്റിയിലെ എല്ലാ വിഭാഗക്കാരും പാര്‍ട്ടിയിലുണ്ട്‌..
മതവിരുദ്ധമായ നിലപാടാണു പാര്‍ട്ടി എടുത്തിരുന്നതെങ്കില്‍ എന്നേ ഞങ്ങള്‍ ഒറ്റപ്പെട്ടുപോകുമായിരുന്നു."

ഇതൊരു പ്രായോഗിക തിരിച്ചറിവാണു.. പക്ഷേ ഈ തിരിച്ചറിവുകള്‍ മതങ്ങളുടെ അന്ധവിശ്വാസജഡിലമായ പൌരോഹിത്യ താല്‍പ്പര്യങ്ങളുടെ കെട്ടുകാഴ്ച്ചകളെ വോട്ടുകളാക്കി മാറ്റാനെടുക്കുന്ന അടവുനയങ്ങള്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ സത്തയെ അവര്‍ ഉള്‍ക്കൊള്ളുന്നതിന്റെ ലക്ഷണമല്ല..

എങ്കിലും ലെനിനിസത്തില്‍ നിന്നും സ്റ്റാലിനിസത്തില്‍ നിന്നും അവര്‍ക്ക്‌ ഒരുപാട്‌ വിട്ടുപോകാനുണ്ട്‌. അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്ന്‌ വിട്ട്‌ പോകുന്നവരെ തടഞ്ഞ്‌ നിര്‍ത്താനാവാതെ വരും..

അതിനു ഒരു തിരുത്തല്‍ കൂടി അവര്‍ക്ക്‌ നടപ്പാക്കേണ്ടതുണ്ട്‌. ദൈവവിശ്വാസം കാമിക്കുന്ന പാര്‍ട്ടിയിലെ അണികളുടെ വ്യക്തിപരമായ ആത്മീയചോദനകളെ മാനിക്കാന്‍ അതു ഉപകരിച്ചേക്കും.. പ്രത്യശാസ്ത്രപരമായ ആ സൈദ്ധാന്തികവശം അവര്‍ ഖുര്‍ആനിലാണു അന്വേഷിക്കേണ്ടതു:

"നിങ്ങള്‍ ആരാധിക്കുന്നവയെ/ പ്രത്യശാസ്ത്രത്തെ ആരാധിക്കുന്ന/അനുധാവനം ചെയ്യുന്നവനല്ല ഞാന്‍..
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും..നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം /പ്രത്യശാസ്ത്രം, എനിക്ക്‌ എന്റെതും.."(109:4-6)

മറ്റൊരു ഖുദ്സീയായ(ദൈവീക വചനം)ഇങ്ങനെയും:
"എന്റെ ദാസന്‍മാരെ, അടിച്ചമര്‍ത്തല്‍ എനിക്ക്‌ ഞാന്‍ വിലക്കിയിരിക്കുന്നു; നിങ്ങള്‍ക്കും..അതിനാല്‍ നിങ്ങള്‍ പരസ്പരം അടിച്ചമര്‍ത്താതിരിക്കുവിന്‍ "(മുസ്ലിം : 6246)

ഇതാണു സ്വന്തം ആദര്‍ശത്തില്‍ നില്‍ക്കുമ്പോഴും സഹിഷ്‌ണുതയുടെയും പരസ്പര ആദരവിന്റെയും എക്കാലത്തെയും പ്രഖ്യാപനം..

കയ്യേറ്റത്തിന്റെയും തിരസ്ക്കാരത്തിന്റെയും കമ്മ്യൂണിസത്തിന്റെ ഗതകാല സ്മരണകളിലെ അനാവശ്യ വിപ്ലവ ചൂരു ഓരോ സഖാക്കളും സ്വന്തം മനസ്സികളില്‍ നിന്നു ചോര്‍ത്തിക്കളയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..

ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന ഇന്നത്തെ കമ്മ്യൂണിസം സ്വയം ഒരു ഫാസിസമാവാതിരിക്കാന്‍ ഒരുപക്ഷേ ഇസ്ലാമില്‍ നിന്നുള്ള ഈ കടംകൊള്ളള്‍ ഉപകരിച്ചേക്കും.!
(കടപ്പാട്)

10 comments:

ബിപിന്‍ പട്ടാമ്പി പറഞ്ഞു...

THIRASKARIKKAPPETTA AASAYANGALIL ETHUM PEDUNNUNDALLO?? APPOL ETHANU SWEEKARIKKUKKA?? MATHA NGALUM ORORO KALATHINANUSARICHU KALAHARANAPPEDUNNUNNATHANALLO??? JANAICHATHU KONDUM PALIKKAPPEDUNNATHU KONDUM JANATHA PINTHUDARUNNU ENNU MATHRAM!! ATHALLE SATHYAM???

Noushad Vadakkel പറഞ്ഞു...

ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ് ... ...അത് കൊണ്ട് തന്നെ തുല്യ മത വിശ്വാസ , ആചാര സ്വാതന്ത്ര്യമുള്ള ഒരു ഭരണ കൂടം നിലവില്‍ വരുവാനാണ്‌ എല്ലാ മത വിശ്വാസികളും ആഗ്രഹിക്കുന്നത് ...മോഹന സുന്ദര വാഗ്ദാനങ്ങളും ,ഉട്ടോപ്യന്‍ ചിന്താഗതികളും പങ്കു വെച്ച് ജനങ്ങളെ വന്ചിക്കുന്നവര്‍ക്ക് അവസാനം ജനാധിപത്യ വ്യവസ്ഥിതിക്കു കീഴടങ്ങേണ്ടി വരും എന്നത് സാമാന്യ ബുദ്ധിക്കു ബോദ്ധ്യമുള്ള കാര്യമാണ്... പാവപ്പെട്ടവനെ വന്ചിക്കുവാന്‍ വേണ്ടി മാത്രമാണ് സഖാക്കള്‍ ഉട്ടോപ്യന്‍ ആശയങ്ങള്‍ തട്ടി വിടുന്നത് ... തൊഴിലാളി -മുതലാളി ബന്ധം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തവര്‍ മുതലാളിമാരുമായി കൂടിച്ചേര്‍ന്നു ജീവിതം ആസ്വദിക്കുകയാണ് ... അവരുടെ മക്കള്‍ ഒഴിവു സമയം ചിലവഴിക്കുന്നത് ഗോള്‍ഫ് ക്ലബ്‌ കളിലും ,പഞ്ച നക്ഷത്ര ക്ലബ്‌ കളിലും , പിന്നെ സമയം കിട്ടുന്ന മുറക്ക് 'മക്കാവു ' പോലുള്ള സുഖ വാസ കേന്ദ്രങ്ങളിലും ...എന്നിട്ടും എഴുത്തും ,പ്രഭാഷണങ്ങളും മാര്‍ക്സ് -ലെനിനിസ്റ്റ് കൈ വഴിയിലൂടെ ...വൈരുദ്ധാത്മക ഭൌതിക വാദമുണ്ടോ പാവം കോരന് മനസ്സിലാകാന്‍ ... അവന്‍ കാത്തിരിക്കുന്നു തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന് വേണ്ടി ...

niyas പറഞ്ഞു...

സമദ് ഭായ്,
ഒരു മതത്തെയും അതിന്റെ ദൈവങ്ങളെയും കുറ്റം പറയുന്നവര്‍ എങ്ങിനെ മുസ്ലിം ആകും. കമ്മ്യൂണിസം ഒരു മതമാണ്‌. അവരുടെ മതത്തിനു ദൈവമില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് വിവരമില്ലാത്ത ചില മുസ്ലിമുകള്‍ കമ്മ്യൂണിസം എതിര്‍ക്കുന്നത്. അവരെ വര്‍ഗീയ പാര്‍ട്ടി എന്നും ചിലര്‍ വിളിക്കുന്നു. ദൈവമില്ലാത്ത ഒരു പാര്‍ട്ടി എങ്ങിനെയാണ് വര്‍ഗീയമുണ്ടാക്കുക ? എന്തിനു വേണ്ടി ഉണ്ടാക്കണം ? ഇന്ത്യന്‍ ഒരു പാര്‍ട്ടി മാത്രമേ വര്‍ഗീയത ഉണ്ടാക്കുന്നുള്ളൂ. പേരില്‍ പോലും വര്‍ഗീയത പുലര്‍ത്തുന്ന മുസ്ലിം ലീഗ് എന്ന പാര്‍ട്ടി മാത്രം.. അവര്‍ക്ക് വായിച്ച് മനസിലാക്കാന്‍ പറ്റിയ ഒരെണ്ണം എഴുതി കൊടുക്ക്‌ സമദ്ക്കാ...

കൊമ്പന്‍ പറഞ്ഞു...

പകല്‍ കിനാവ്‌ എന്നും ലീഗ് കുത്തക

Samad Karadan പറഞ്ഞു...

അയ്യോ പാവം !!

Hussain vengara പറഞ്ഞു...

രാഷ്ട്രീയക്കാര്‍ക്ക് ചില സമയ ങ്ങളില്‍ ഖുര്‍ആന്‍ ഓര്‍മവരും ,, മനസ വാജ കര്‍മണ വേണം എന്നുമാത്രം അത് ഇല്ലതാട് കൊണ്ടാണ് ബാബറി മസ്ജിദ് മറന്നത് , അത് തനെയ യാണ് ഇവരെ ഉള്‍കൊള്ളാന്‍ കയിയ്ത്താദ് (സുലൈ മാന്‍ സെട്ടുവും അങ്ങിനെ ആയിരുന്നു) For man are angels of alternating duties, in front and behind him, who guard him by Allah’s command; indeed Allah does not change His favour upon any nation until they change their own condition; and when Allah wills misfortune for a nation, it cannot be repelled; and they do not have any supporter besides Him. (Holy quraan 13:11)

ഷാനിദ് അലി പറഞ്ഞു...

കമ്മ്യൂണിസം ഒരു ideology അല്ലെ ???? അതെ പോലുള്ള ഒരു ideology ആണോ ഇസ്ലാമും ?? അതോ ഇസ്ലാം കേവലം ഒരു മതം മാത്രമാണോ ???

Samad Karadan പറഞ്ഞു...

വിവിധ ആശയങ്ങളും അഭിപ്രായങ്ങളും വരട്ടെ അതിനു വേണ്ടി തന്നെയാണ് ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടത്‌.

അരസികന്‍ പറഞ്ഞു...

പക്ഷേ ഈ തിരിച്ചറിവുകള്‍ മതങ്ങളുടെ അന്ധവിശ്വാസജഡിലമായ പൌരോഹിത്യ താല്‍പ്പര്യങ്ങളുടെ കെട്ടുകാഴ്ച്ചകളെ വോട്ടുകളാക്കി മാറ്റാനെടുക്കുന്ന അടവുനയങ്ങള്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ സത്തയെ അവര്‍ ഉള്‍ക്കൊള്ളുന്നതിന്റെ ലക്ഷണമല്ല.......

ബിപിന്‍ പട്ടാമ്പി പറഞ്ഞു...

charchakal undakunnathu nallathanu....communistu karaya haindavarum christhianikalum athellam vittu madnganamennano ?? madakkam enna vakku thanne kalaharana ppettathinte mattoru roopamalle?? parajaya ppetta samhithaklil ithum pedumallo?? appol evidekku pokum?? anganeyenkil parajaya ppetta oralundu..."SREE BUDHA"..Angottonnu MADANGUKAYALLE" nallathu???!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ