ഷോക്ക്‌ ഏല്‍ക്കാതെ 'കരണ്ട്' തിന്നുന്ന ഒരു ജീവി.


"യുറീക്കാ" എന്ന് പറഞ്ഞു കൊണ്ട് ഓടി വരുന്ന ദേവദാസിനെ കണ്ടു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സുഹൃത്തുക്കള്‍ ഒപ്പം കൂടി.
മിക്ക ദിവസങ്ങളിലും എന്തെങ്കിലും പുതിയ വിവരങ്ങളുമായി വരുന്നവന്നാണ് ദേവദാസ്.
ഇന്ന് എന്താണ് കൊണ്ട് വന്നതെന്നറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി.
അതൊക്കെ ഉണ്ട് എല്ലാവരും വരിക എന്ന് പറഞ്ഞു തന്റെ കൈ വശമുള്ള 'ബോംബ്‌' പൊട്ടിക്കാനായി അവന്‍ ഒന്ന് ഞെളിഞ്ഞു നിന്നു.
'വേഗം പറ' വേലായുധന്‍ ആവശ്യപ്പെട്ടു.
അക്ഷമനായ അലവി പറഞ്ഞു 'ദേവദാസ് പുളു അടിക്കുകയാണ്'
പുളു അല്ലെന്നും ഒരു ക്ലൂ തരാമെന്നും പറഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു: കരണ്ടു തിന്നുന്ന നാം എപ്പോഴും കാണുന്ന ഒരു ജീവിയെ ആര്‍ക്കെങ്കിലും അറിയാമോ?
'കറന്റ് തിന്നുകയോ? അതെങ്ങിനെ അപ്പോള്‍ ഷോക്കടിക്കില്ലേ?' മുഹമ്മദ്‌ ചോദിച്ചു.
'ഷോക്കടിച്ചാലും ആ ജീവി കണ്ടു തിന്നും' ദേവദാസും വിട്ടു കൊടുത്തില്ല.
അവന്‍ അവന്റെ നിലപാടില്‍ ഉറച്ചു നിന്നു.

ഇതു കേട്ട് സുഹൃത്തുക്കള്‍ അവനെ കളിയാക്കി. എങ്കില്‍ നീ ആ ജന്തുവിന്റെ പേര് പറയൂ എന്നായി അവര്‍.
'എലി' ആണ് ആ ജീവി എന്ന് പറഞ്ഞതോടെ കുട്ടികള്‍ കൂക്കി വിളിച്ചു ഒപ്പം കൂടി.
'എങ്കില്‍ എലി എല്ലും തൊലിയുമാവും' എന്ന അവരുടെ വാക്ക് കേട്ടതോടെ ആണ് അത് ശരിയല്ലേ എന്ന് ദേവദാസ്‌ ചിന്തിച്ചത്.
'ഞാന്‍ അത് എന്റെ ടൂഷന്‍ മാസ്റ്റരോട് ചോദിയ്ക്കാന്‍ മറന്നു' പോയി എന്ന അവന്റെ വാക്ക് വീണ്ടും അവനെ കളിയാക്കാന്‍ സുഹൃത്തുക്കള്‍ക്ക് ആവേശം നല്‍കി. അവര്‍ ഒച്ച വെച്ചു.

ഈ സംസാരമൊക്കെ കേട്ടു നിന്ന കായികാധ്യാപകന്‍ പിഷാരടി മാസ്റ്റര്‍ പറഞ്ഞു 'കുട്ടികളെ ദേവദാസ് പറഞ്ഞതും നിങ്ങള്‍ ചോദിച്ചതും ശരിയാണ്'ഇതു കൂടി കേട്ടതോടെ അവര്‍ വീണ്ടും കണ്ഫുഷനില്‍ ആയി.

അവസാനം കരണ്ട് തിന്നുന്ന ജീവി എലിയാണെന്നും അത് തിന്നുന്നത് വൈദ്യുതി അല്ലെന്നും കാര്‍ന്നു തിന്നുന്നതിനെയാണ് കരണ്ട് തിന്നുക എന്ന് പറയുക എന്നും മാസ്റ്റര്‍ വിശദീകരിച്ചപ്പോള്‍ ആണ് ദേവദാസും സുഹൃത്തുക്കളും ക്ലാസ്സിലേക്ക് മടങ്ങിയത്.

13 comments:

Noushad Koodaranhi പറഞ്ഞു...

കരണ്ട് തിന്നുന്ന മറ്റു ജീവികളും ഉണ്ട്....

ഷമീര്‍ തളിക്കുളം പറഞ്ഞു...

കരണ്ട് തിന്നു കരണ്ട് തിന്നു ഈ എലി നാട്ടില്‍ പവര്‍കട്ട് വരുത്തോന്നാ പേടി...!

തീറ്റ കഥ നന്നായി...!

Prinsad പറഞ്ഞു...

പ്രവാസം ജീവിതത്തെ കരണ്ട് തിന്നുകൊണ്ടിരിക്കുകയാണ്...

Basheer Kanhirapuzha പറഞ്ഞു...

കരണ്ട് കഥ നന്നായിട്ടുണ്ട് . കരണ്ട് കട്ട് തിന്നുന്ന ഒരു പാട് പേര്‍ ഉണ്ട് അത് പലപ്പോഴും അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. വെറുതെ കിട്ടിയാല്‍ ആസിഡും കുടിക്കുന്ന നമ്മുടെ നാട്ടില്‍ കരണ്ട് കരണ്ടല്ല തിന്നുന്നതെന്നു മാത്രം.

Ismail Chemmad പറഞ്ഞു...

എലിക്കഥ നന്നായി

ആചാര്യന്‍ പറഞ്ഞു...

കൊള്ളാം...ഇതിലും എത്രയോ...

റാണിപ്രിയ പറഞ്ഞു...

ഹി ഹി ....

Unknown പറഞ്ഞു...

എലി " കറണ്ട്" തിന്നുന്നത് കൊണ്ടാണോ നമ്മുടെ നാട്ടില്‍ പവര്‍ കട്ട്‌ ഉണ്ടാവുന്നത്?

കൊമ്പന്‍ പറഞ്ഞു...

oru funny maater nannayittund

ashraf meleveetil പറഞ്ഞു...

കരണ്ട് മ്മളെ തിന്നുമെന്ന് വേനല്‍ചൂട് സഹിക്കാനാവാതെ വീട്ടില്‍ എ.സി പിടിപ്പിച്ച
എന്‍റെ കൂട്ടുകാരന്‍...!(സമദാക്കാ, നമ്മുടെ "ചിന്നാണ്ടു"
കരണ്ട് തിന്നുമെന്ന് ബാല്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു)

Samad Karadan പറഞ്ഞു...

അഷ്‌റഫ്‌, ചിന്നാണ്ടു ഇപ്പോള്‍ പെന്‍ഷന്‍ ആയിരിക്കുന്നു. കഴിഞ്ഞ ഒരു പ്രാവശ്യത്തെ അവധിയില്‍ ഞാന്‍ കണ്ടിരുന്നു.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

എലിയുടെ കരണ്ട് തീറ്റ എ.കെ. ബാലന്‍ അറിയണ്ട. മൊത്തം എലികളെ നശിപ്പിക്കാന്‍ ഓര്‍ഡര്‍ ഇട്ടുകളയും. ആശംസകള്‍...

nk പറഞ്ഞു...

mmmmmmmm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ